
ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ സ്വന്തമാക്കിയെന്ന് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഏറ്റവും കൂടുതൽ റവന്യൂ ലഭിച്ചത് കഴിഞ്ഞ സെപ്തംബർ 8ന് ആയിരുന്നു. 10.19 കോടി രൂപയാണ് ലഭിച്ചത്. രണ്ടാമതും മൂന്നാമതും യഥാക്രമം ഒക്ടോബർ 6നും നവംബർ 24നും ആയിരുന്നു. 9.41 കോടി, 9.29 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.
അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും പ്രവർത്തനങ്ങൾക്കൊപ്പം നിലവിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളിൽ നടക്കുന്ന കൂട്ടായ കഠിനപ്രയത്നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.
ALSO READ: കരിമാന്‍തോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം: മരണം രണ്ടായി
പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂൾ പ്ലാനിംഗ് നടത്തിയും ഓൺലൈൻ റിസർവേഷൻ, പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങൾ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകർഷകമായ ബസ്സുകൾ ഉപയോഗിച്ച് സർവീസുകൾ ആരംഭിച്ചും കെഎസ്ആർടിസി മുന്നേറുകയാണ്.
ഇത്തരത്തിൽ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ സമീപഭാവിയിൽത്തന്നെ കെഎസ്ആർടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോസ്റ്റില്‍ പറയുന്നു. ആയതിലേയ്ക്കുവേണ്ടി മാതൃകാപരമായി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

