റെക്കോര്‍ഡ് വരുമാന നേട്ടവുമായി KSRTC അവധിക്കാല ഉല്ലാസയാത്രകള്‍: 9.24 ലക്ഷം രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്ത്

ksrtc tour season trips

കൊല്ലം: ക്രിസ്മസ് – പുതുവത്സര അവധിക്കാല യാത്രകളിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടി കെഎസ്ആര്‍ടിസി. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9.24 ലക്ഷം രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 7.56 ലക്ഷം രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5.96 ലക്ഷം രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5.60 ലക്ഷം), പത്തനാപുരം (2.55 ലക്ഷം), പുനലൂര്‍ (3.42 ലക്ഷം), ചാത്തന്നൂര്‍ (2.3 ലക്ഷം), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ലഭിച്ച വരുമാന നിരക്ക്.

ഈ വർഷം ജനുവരി 6, 30 തീയതികളില്‍ ഗവി യാത്ര ഉണ്ടായിരിക്കും. 1750 രൂപയാണ് നിരക്ക്. ജനുവരി 10, 25 തീയതികളില്‍ മൂന്നാര്‍ – കാന്തല്ലൂര്‍ യാത്രയും പാഞ്ചാലിമേട് ട്രിപ്പ്, ജനുവരി 11, 24 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് യാത്ര, ജനുവരി 17, 31 ദിവസങ്ങളില്‍ വാഗമണ്‍, പൊന്മുടി യാത്രകളും ഉണ്ടായിരിക്കും.

ALSO READ; മലബാർ വാരാന്ത്യ യാത്രാ തിരക്കിന് ആശ്വാസം; അന്ത്യോദയ എക്സ്പ്രസ് നിയന്ത്രണങ്ങളോടെ ഇനി കോട്ടയം റൂട്ടിൽ

ജനുവരി 18ന് കന്യാകുമാരി യാത്രയുമുണ്ടാകും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദര്‍ശിക്കാം. 800 രൂപയാണ് നിരക്ക്. ജനുവരി 22 ന്റെ പാലക്കാട് നെല്ലിയാമ്പതി യാത്ര രാത്രി 9 ന് ആരംഭിക്കും. രണ്ടു പകല്‍, രണ്ട് രാത്രി ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്. ആഡംബര കപ്പല്‍ യാത്രയായ നെഫര്‍റ്റിറ്റി ജനുവരി 26 ന് ഉണ്ടായിരിക്കും. രാവിലെ 10 ന് കൊല്ലത്തുനിന്നും ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളത്തു എത്തി കപ്പലില്‍ അഞ്ചുമണിക്കൂര്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 3840 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക് 9747969768, 9995554409 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News