കാസർകോഡ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം: ഡ്രൈവർക്കെതിരെ അസഭ്യവർഷം; സൈഡ് ഗ്ലാസ് അടിച്ച് തകർത്തു

KSRTC attacked kasaragod

കാസർകോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്തു.

ALSO READ; ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി; 50 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിൽ

സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവർ അബ്ദുൾ സമീറിൻ്റെ കൈക്ക് മുറിവേറ്റു. പള്ളിക്കരയിൽ വെച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാർ കുറുകെയിട്ടതും ബസ് അടിച്ചു തകർത്തതും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

News Summary: A KSRTC bus was stopped and attacked at Pallikkara in Kasaragod on Wednesday. The driver was injured in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News