എം സി റോഡിൽ കെ എസ് ആര്‍ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു

ksrtc accident

തിരുവല്ല എം സി റോഡിലെ തിരുവല്ല ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം പത്തോളം പേർക്ക് പരിക്ക്. ളായിക്കാട് ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് മൂന്നേകാലോടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഫാസ്റ്റ് പാസഞ്ചറിൻ്റെ ഡ്രൈവർ മനീഷ് അടക്കം 10 പേർക്കാണ് പരിക്കേറ്റത്. മനീഷിൻ്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. യാത്രക്കാരിൽ പലരുടെയും തലയ്ക്കും മുഖത്തിനും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ALSO READ: ‘ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടം’: ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി

ഫാസ്റ്റ് പാസഞ്ചർ ബസിന് മുമ്പിൽ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ പെട്ടെന്ന് വെട്ടിച്ചാപ്പാൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News