ഡ്രൈവർക്ക് ഹൃദയാഘാതം: നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി

KSRTC bus accident

ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. മാവേലിക്കര നടക്കാവിലാണ് അപകടം. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല.

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്. ഇതിനിടെ ഡ്രൈവർ പ്രദീപിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരുക്ക്

കൊച്ചിയിൽ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

കൊച്ചിയിൽ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നു. വാഹനപരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. എറണാകുളം നോർത്ത് സ്റ്റേഷൻ എ എസ് ഐ പി എൻ സന്തോഷിനാണ് പരുക്കേറ്റത്.

പരിശോധനക്കായി വാഹനത്തിന് കൈ കാണിച്ചപ്പോൾ, വണ്ടി വേഗത കുറച്ചതിന് ശേഷം പെട്ടെന്ന് പൊലീസുകാരന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് വിവരം. ബോണറ്റിലേക്ക് വീണ സന്തോഷുമായി 20 മീറ്റർ മുന്നോട്ടേക്ക് കാർ പാഞ്ഞു. സംഭവത്തിന് ശേഷം കാറിൽ കടന്നുകളഞ്ഞ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News