
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് കെ എസ് ആര്‍ ടി സി ബസ്സിന്റെ പുതിയ ചിത്രങ്ങളാണ്. ആനവണ്ടി പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതും കൗതുകമാകുന്ന തരത്തിലുമുള്ള ഡിസൈനാണ് ബസ്സിനുള്ളത്. ആകര്‍ഷകമായ രീതിയില്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങളാണ് ഈ ബസിന്റെ ബോഡിയില്‍ നല്‍കിയിരിക്കുന്നത്.
ബസിന്റെ വശങ്ങളില്‍ കെഎസ്ആര്‍ടിസി ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്ത് കഥകളിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ പ്രകാശ് ബോഡിവര്‍ക്‌സില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ ബസ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ്.
ബെംഗളൂരുവിലെ ബസ് ബോഡി നിര്‍മാതാക്കളായ പ്രകാശില്‍ ഒരുങ്ങുന്ന ബസ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ കെഎസ്ആര്‍ടിസി ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

