കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിന് നാളെ സമാപനം; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

pinarayi-vijayan-

കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനം നാളെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പ്രകടനവും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും. മൂന്ന് ദിവങ്ങളിലായി കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമാണ് സമാപിക്കുന്നത്. സമാപന സമ്മേളനത്തിന് മുന്നോടിയായി പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന അധ്യാപക പ്രകടനം തിരുനക്കര മൈതാനിയിൽ സമാപിക്കും.

ALSO READ; കേരളം കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വാക്കുകൾ അഭിമാനം പകരുന്നതെന്ന് മുഖ്യമന്ത്രി

തുടർന്ന് വി എസ് അച്യുതാനന്ദന്‍ നഗറില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. രാവിലെ 09.30 ന് മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്നാഥ് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. രാവിലെ 10 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News