
കോട്ടയത്ത് നടന്ന കെ എസ് ടി എ യുടെ 35-ാമത് സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ കെ ബീന പ്രസിഡന്‍റും, ടി കെ എ ഷാഫി ജനറല്‍ സെക്രട്ടറിയും, കെ രാഘവന്‍ ട്രഷററായുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ എ കെ ബീന കണ്ണൂര്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഹയര്‍സെക്കന്‍ററി അധ്യാപികയാണ്.
മലപ്പുറം ജില്ലയിലെ പെരിമ്പലം സ്വദേശിയായ ടി കെ എ ഷാഫി തിരുവനന്തപുരം പൂജപ്പുര ഗവ. യു പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ സ്വദേശിയായ കെ രാഘവന്‍ ചേരൂര്‍ ഐ ഐ എ എല്‍ പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
ALSO READ; നുണ നിർമ്മാണ ശാലകൾ തകരും; ശബരിമലയുടെ പേരിൽ വിവാദമുണ്ടാക്കുന്നവർക്കെതിരെ അഡ്വ. കെ. അനിൽകുമാർ
കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനം ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പ്രകടനവും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

