കെഎസ്‍ടിഎ സംസ്ഥാന സമ്മേളനം:’എസ്ഐആർ രക്തര​ഹിത രാഷ്ട്രീയ വംശഹത്യ’;ഡോ പരകാല പ്രഭാകര്‍

KSTA state conference

ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണമെന്ന് കെഎസ്ടിഎ 35-ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്ന എസ്.ഐ.ആര്‍ രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു. എസ് ഐ ആര്‍ കേവലമായ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണമല്ല; മറിച്ച് പൗരത്വ രജിസ്റ്ററിലേക്കുള്ള രഹസ്യ നീക്കമാണ്.

ഇവിടെ പൗരന്‍ കൊല്ലപ്പെടുന്നില്ല എന്നാല്‍ പൗരത്വം വധിക്കപ്പെടുകയാണെന്ന് ഡോ.പരകാല പ്രഭാകര്‍ പറഞ്ഞു.കെഎസ്ടിഎ 35-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്ര നീക്കമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ കേന്ദ്ര സർക്കാർ സാമ്പത്തികമായി തകർക്കുവാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്കണ്ടം മൈതാനിയിൽ ഉജ്ജ്വല സമാപന സമ്മേളനം

കോട്ടയം മാമ്മന്‍മാപ്പിള ഹാള്ളിലെ ബി സുരേഷ് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എസ് സബിത രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ സി മഹേഷ് അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി ടി.കെ.എ.ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്‍റ് ഡി സുധീഷ് സംഘടനാറിപ്പോര്‍ട്ടും ട്രഷറര്‍ എ കെ ബീന വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News