കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതൽ; പങ്കെടുക്കുന്നത് 782 പ്രതിനിധികൾ, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KSTA

കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഈ മാസം 14 മുതൽ 16 വരെ കോട്ടയത്ത് നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്‍റെ 35-ാമത് സംസ്ഥാന സമ്മേളനത്തിനാണ് അക്ഷര നഗരി ഒരുങ്ങുന്നത്. 3 ദിവസത്തെ സമ്മേളനത്തിൽ 782 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ വി എൻ വാസവൻ, കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ വിവിധ സെക്ഷനുകളിൽ പങ്കെടുക്കും. “മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവ്വത്രിക ഗുണമേന്മ വിദ്യാഭ്യാസം” എന്ന മുദ്രാവാക്യമാണ് സമ്മേളനം ഉയർത്തുന്നത്.

KSTA സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 14 ന് കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന സെമിനാർ എംവി ഗോവിന്ദൻമാഷ് ഉദ്ഘാടനം ചെയ്തപ്പോൾ (ഫയൽ ചിത്രം)

ALSO READ; കെ പി ഒ എ കോഴിക്കോട് ജില്ലാസമ്മേളനം; മേയർ ഒ സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മുന്നേറ്റ സദസുകൾ, വിദ്യാഭ്യാസ സെമിനാറുകൾ, പൂർവ്വ അദ്ധ്യാപകസംഗമം, ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങളുടെ വിതരണം, കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിൽ ഉപകരണ വിതരണം, കലാകായിക മത്സരങ്ങൾ എന്നിവയും സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ ഭവനരഹിതരായ 3 കുട്ടികൾക്ക് വീട് നിർമ്മിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും നടപ്പിലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News