ഭിന്നശേഷി സംവരണ നിയമനം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം; സംസ്ഥാനത്തുടനീളം കെ.എസ്.ടി.എയുടെ ആഹ്ലാദപ്രകടനം

ksta

ഭിന്നശേഷി സംവരണ നിയമത്തിനായി തസ്തികകള്‍ മാറ്റിവെച്ച എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാനത്തുടനീളം അധ്യാപകര്‍ ആഹ്ലാദപ്രകടനം നടത്തി.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം ഇരുപതിനായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരം എല്ലാ ആനുകൂല്യങ്ങളോടെയും ഉറപ്പാക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറെക്കാലമായി നീണ്ടുനിന്നിരുന്ന നിയമന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായതായി അധ്യാപക സംഘടനകള്‍ വിലയിരുത്തി. അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട സര്‍വീസ് വിഷയത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വിവിധ ജില്ലകളില്‍ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.

Also read : നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും; പ്രൊപ്പഗാണ്ട ഇവിടെ തകർന്നടിയും

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും കെ എസ് ടി എ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും സംസ്ഥാന സെക്രട്ടറി എ നജീബും പ്രസംഗിച്ചു. മട്ടന്നൂരില്‍ നടന്ന പരിപാടിയില്‍ കെ എസ് ടി എ പ്രസിഡന്‍റ് എ കെ ബീന സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News