‘എം എസ് എഫ് തോറ്റു, മതേതരത്വം ജയിച്ചു’, പ്രകടനവുമായി കെ എസ് യു; വയനാട്ടിൽ കോൺഗ്രസ് എം എൽ എമാർക്കെതിരെ ബാനറുമായി എം എസ് എഫും

ksu-msf-clash-college-union-election-koduvally-muttil-wayanad

കോഴിക്കോട് കൊടുവള്ളിയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫിനെ മലർത്തിയടിച്ച് കെ എസ് യു. ‘എം എസ് എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്ന ബാനറുമായി കെ എസ് യു കൊടുവള്ളിയിൽ ആഹ്ളാദ പ്രകടനവും നടത്തി. കെ എം ഒ കോളേജില്‍ ആണ് എം എസ് എഫിന് എതിരെ മത്സരിച്ച് കെ എസ് യു ജയിച്ചത്. ആകെയുള്ള എട്ടില്‍ ഏഴ് സീറ്റും നേടിയാണ് കെ എസ് യു ജയിച്ചത്.

അതിനിടെ, വയനാട് മുട്ടില്‍ ഡബ്ല്യു എം ഒ കോളേജില്‍ ജയിച്ച എം എസ് എഫ് കോൺഗ്രസ് എം എല്‍ എമാര്‍ക്കെതിരെ ബാനറുയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജില്ലയിലെ കോൺഗ്രസ് എം എൽ എമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനും എതിരെയാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയത്. ‘മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐ സീ, കേശു കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ ജില്ലയില്‍ നിന്നും ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’ എന്നാണ് ബാനറിൽ എഴുതിയത്. ബാനറുമായി എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Read Also: മലപ്പുറത്തും എസ് എഫ് ഐ തേരോട്ടം; 30 കോളേജുകളില്‍ യൂണിയന്‍ നേടി

യു ഡി എസ് എഫ് ധാരണകള്‍ ലംഘിച്ച് മറ്റു ക്യാമ്പസുകളില്‍ എം എസ് എഫ് സ്ഥാനാര്‍ഥികളെ കെ എസ് യു പരാജയപ്പെടുത്തി എന്നാണ് ആരോപണം. ഈ എം എല്‍ എമാര്‍ ഇനി നിയമസഭ കാണില്ലെന്ന് എം എസ് എഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News