മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: നിലവിൽ നൽകുന്ന ചികിത്സ തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

veena george

മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണത്തിന് പിന്നാലെ കഴുത്തിനേറ്റ ക്ഷതം മൂലമുള്ള വേദനയ്ക്ക് നേരിയ ആശ്വാസം ലഭിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ. വലതു കൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടർന്ന കടുത്ത വേദനയ്ക്ക് (Radicular pain) നിലവിൽ നൽകി വരുന്ന ചികിത്സ തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും അത് മരുന്നുകളാൽ നിയന്ത്രണ വിധേയമാക്കി വരുന്നുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. വേദനയ്ക്ക് പെയിൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകി വരുന്നുണ്ട്. എം ആർ ഐ സ്കാൻ, എം ആർ അഞ്ജിയോഗ്രാം ഇവയുടെ ലഭ്യമായ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തിയിട്ടുണ്ട്. എം ആർ ഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ (cervical exiting roots) അമർന്നുള്ള സമ്മർദ്ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്നും എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോൾ ഇല്ല.

ALSO READ: മന്ത്രി വീണ ജോർജ്ജിനെതിരെ നടന്ന കെ എസ് യു പ്രതിഷേധം: സുരക്ഷാ വലയത്തിനകത്ത് മുഷ്ടിചുരുട്ടി പ്രവർത്തകർ; കോൺഗ്രസ് പ്രചാരണം പൊളിയുന്നു

നിരന്തരമായ നിരീക്ഷണം ആവശ്യമായതിനാൽ ഐ സി യുവിൽ തന്നെ ചികിത്സ തുടരുവാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ലാത്തതിനാൽ കണ്ണൂർ ഗവൺമെന്റ് കോളേജ് ആശുപത്രി ഐ സി യു വിൽ തന്നെ ചികിത്സ തുടരുവാൻ തീരുമാനിച്ചതായി മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News