
കോട്ടയം സി എം എസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ അജയ്ക്ക് പരുക്കേറ്റു. കെഎസ്‌യു നടത്തിയ കല്ലേറിലാണ് അജയുടെ തലയ്ക്ക് പരുക്കേറ്റത്. വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം.
സംഘർഷത്തെ തുടർന്ന് ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, ജെയ്ക്ക് സി തോമസ് എന്നീ സി പി ഐ എം നേതാക്കളും, തിരുവഞ്ചൂർ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ക്യാമ്പസിൽ എത്തി. ഇതിനിടയിൽ കോളേജിലെ കൗണ്ടിങ് പൂർത്തിയായിരുന്നു. സംഘർഷ സാധ്യത കണക്കിൽ എടുത്ത് ഫലം പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
CPIM district committee member KR Ajay was injured in a clash during union elections at CMS College, Kottayam. Ajay suffered a head injury in stone pelting by KSU.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

