
വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി വിവാദത്തിലായ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മറ്റ് പദവികളിൽ നിന്നുമാണ് നീക്കം ചെയ്തത്. കൈരളി ന്യൂസ് ആണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്തു കൊണ്ടുവന്നത്. ഇത് ചർച്ചയായതോടെയാണ് നേതൃത്വത്തിൽ നിന്നും നടപടി ഉണ്ടായത്. പാരൂർക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം നത്തിയത്.
ഗുണ്ടാ നേതാക്കൾക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു ഗോകുൽ.
പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്‍റെയടക്കം ദൃശ്യങ്ങൾ കൈരളി ന്യൂസിന് പുറത്ത് വിട്ടിരുന്നു.
News Summary: KSU Leader Gokul Pallichal Expelled After Cutting Birthday Cake with Sword in Kattakada

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


