‘തൽക്കാലം ലീഗിൻ്റെ കുട്ട്യോള് പോയി പള്ള നിറച്ച് പത്തിരിയും കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്…!’ എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ്

ksu msf

കണ്ണൂർ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ജവാദ് പുത്തൂരിനെ മാറ്റണമെന്ന പരാതിക്ക് പിന്നാലെ എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. ‘തൽക്കാലം ലീഗിൻ്റെ കുട്ട്യോള് പോയി പള്ള നിറച്ച് പത്തിരിയും കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്’ – എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഗോകുൽ ഗുരുവായൂർ അധിക്ഷേപിച്ചത്.

മുന്നണിയും, മര്യാദയും എല്ലാം ഞങ്ങളുടെ മാത്രം ബാധ്യത ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആ ബാധ്യത ഞങ്ങൾ അങ്ങ് സൗകര്യപൂർവ്വം മറക്കാനും, വെറുക്കാനും തയ്യാറാവും എന്ന് ഓർമ്മിപ്പിക്കുകയാണെന്നും ഗോകുൽ ഫേസ്ബുക്കിൽ എ‍ഴുതി. കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ജവാദ് പുത്തൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഗോകുൽ കുറിപ്പ് പങ്കുവച്ചത്.

കണ്ണൂർ യൂണിവേ‍ഴ്സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വഞ്ചിച്ചെന്നും ആരോപിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയത്.

ALSO READ;കെ സുരേന്ദ്രനും അനിൽ കെ ആന്റണിക്കും തിരിച്ചടി; അപകീർത്തി കേസ് റദ്ദാക്കില്ല, ഹർജി കോടതി തള്ളി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മുന്നണിയും, മര്യാതയും എല്ലാം ഞങ്ങളുടെ മാത്രം ബാധ്യത ആണെന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കിൽ ആ ബാധ്യത ഞങൾ അങ്ങ് സൗകര്യപൂർവ്വം മറക്കാനും, വെറുക്കാനും തയ്യാറാവും എന്ന് ഓർമ്മിപ്പിക്കുകയാണ് ….

KSU എന്ത് ചെയ്യണം, ആരെ സ്ഥാനത്തിരുത്തണമെന്നും ഒക്കെ തീരുമാനിക്കാൻ ഞങ്ങൾക്കറിയാം….

തൽക്കാലം കുഞ്ഞാപ്പൻ്റെ കുട്ടോള് പോയി പള്ള നിറച്ച് പത്തിരിയും,കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്……!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News