‘എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും, മുക്കിയ ഫണ്ടുകൾ മാന്തി പുറത്തിടും’; പി കെ ഫിറോസിന് വീണ്ടും കെ ടി ജലീൽ ഷോക്ക്

dr kt jaleel

പി കെ ഫിറോസിന് ഗൾഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തുമെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ. മുക്കിയ ഫണ്ട് ഏത് മരുഭൂമിയിലാണെങ്കിലും അത് മാന്തി പുറത്തിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു. ‘രാഷ്ട്രീയം തൊഴിലാക്കുന്ന പണി’ ഇന്നുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനും ചുട്ടമറുപടിയുമായി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

‘ഫിറോസിൻ്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തിൽ കലാശിച്ച പിതാവിൻ്റെ മകൻ എങ്ങിനെയാണ് നിരവധി ബിസിനസുകളിൽ ഷെയർ ഹോൾഡർ ആവുക? അയാൾ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക?’ – കെ ടി ജലീൽ എ‍ഴുതി. ആ “വിരുത്” ഒന്നു പറഞ്ഞു തന്നാൽ നാട്ടിലെ ഒരുപാട് പൊളിറ്റിക്കൽ റീലന്മാർക്കും കപടൻമാരായ വിരുതൻമാർക്കും സഹായകമാകുമെന്നും അദ്ദേഹം പരിഹസിച്ചു.

ALSO READ; തട്ടിപ്പ് ആരോപണങ്ങളുടെ പെരുമ‍ഴയിലും പി കെ ഫിറോസിന് കുട പിടിച്ച് ലീഗ് നേതൃത്വം

യൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചിൽ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയിൽ നിന്ന് വാങ്ങിയതിൻ്റെ ജിഎസ്ടി ഉൾപ്പടെയുള്ള 2,72,000 മുണ്ടിൻ്റെ മൊത്തം തുക അടങ്ങുന്ന ബില്ലിൻ്റെ കോപ്പി സംസ്ഥാന നേതൃത്വം പുറത്തു വിടണമെന്നും കെ ടി ജലീൽ പറഞ്ഞു. 200 രൂപയുടെ തുണി 500 രൂപക്ക് വിറ്റ് പി കെ ഫിറോസ് പണം തട്ടിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബിൽ പുറത്തു വിടാൻ അദ്ദേഹം ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കോൺഗ്രസ്സിലെ മാങ്കൂട്ടം!
ലീഗിലെ മുളങ്കൂട്ടം!

മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചിൽ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയിൽ നിന്ന് വാങ്ങിയതിൻ്റെ GST ഉൾപ്പടെയുള്ള 2,72,000 മുണ്ടിൻ്റെ മൊത്തം തുക അടങ്ങുന്ന ബില്ലിൻ്റെ കോപ്പി സംസ്ഥാന യൂത്ത്ലീഗ് ഉടൻ പുറത്തു വിടണം. പല യൂത്ത് ലീഗു കാരും 200 രൂപക്ക് തുണി ചോദിച്ച് വിളിക്കുന്നുണ്ട്. 200 രൂപ ഇല്ല 180 രൂപയേ ഉള്ളൂ എന്ന ഒരു കരക്കമ്പികേട്ടു. അങ്ങിനെയെങ്കിൽ 20 രൂപ ഞാൻ അധികം വാങ്ങി എന്ന ആക്ഷേപം ഉയരും. അതൊഴിവാക്കാൻ തുണി വാങ്ങിയതിൻ്റെ യഥാർത്ഥ ബില്ല് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെയോ “ചന്ദ്രിക” പത്രത്തിലൂടെയോ പ്രസിദ്ധപ്പെടുത്തിയാൽ, ഒരു “ദോതി ചാലഞ്ച്” പഴയ യൂത്ത് ലീഗ് സെക്രട്ടറിക്കും നടത്താമല്ലോ?

പി കെ ഫിറോസിന് ഗൾഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും. ഫണ്ട് മുക്കി കുഴിച്ചിട്ട പണം ഏതു മരുഭൂമിയിലാണെങ്കിലും അടിവേരോടെ മാന്തി പുറത്തെടുക്കും. ഫിറോസിൻ്റെ പാർട്ട്ണർമാർ വേഗം തടി സലാമത്താക്കി കൊള്ളുക. അല്ലെങ്കിൽ നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയത് പോലും കാക്ക കൊത്തിപ്പോകും! കാക്കച്ചി കൊത്തിപ്പോകും.

ഫിറോസിൻ്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തിൽ കലാശിച്ച പിതാവിൻ്റെ മകൻ എങ്ങിനെയാണ് നിരവധി ബിസിനസുകളിൽ ഷെയർ ഹോൾഡർ ആവുക? അയാൾ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക? ആ “വിരുത്” ഒന്നു പറഞ്ഞു തന്നാൽ നാട്ടിലെ ഒരുപാട് പൊളിറ്റിക്കൽ റീലൻമാർക്കും കപടൻമാരായ വിരുതൻമാർക്കും അത് സഹായകമാകും. സൈബർ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടാൻ നോക്കിയാൽ വിരണ്ടു പോകുന്ന ആളല്ല ഈയുള്ളവൻ. സംശയമുണ്ടെങ്കിൽ പഴയ കുറ്റിപ്പുറത്തെ ലീഗുകാരോട് ചോദിച്ചാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News