
കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി സാംസ്ക്കാരിക സമ്മേളവും ആദര സന്ധ്യയും സംഘടിപ്പിച്ചു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ടി എം ശശി ഉദ്ഘാടനം ചെയ്തു.
തൃത്താല ചാലിശ്ശേരിയിൽ നടക്കുന്നപതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ്മേളയിൽ നിരവധി പേരാണ് എത്തുന്നത്. സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദിയും ജനസാഗരം കൊണ്ട് സമ്പന്നമായിരുന്നു. പ്രധാന വേദിയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം -ആദര സന്ധ്യ പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ടി എം ശശി ഉദ്ഘാടനം ചെയ്തു.
ALSO READ: ‘ലോകപൊലീസ് ചമഞ്ഞ് ഇസ്രയേലിനുവേണ്ടി അമേരിക്ക നിലയുറപ്പിച്ചപ്പോൾ അതിനോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ സ്വീകരിച്ചത്’; ഡോ. ജോൺ ബ്രിട്ടാസ് എം പി
തൃത്താല മണ്ഡലത്തിലെ മുതിർന്ന പൊതുപ്രവർത്തകരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും മന്ത്രി എം ബി രാജേഷ് ആദരിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എൻ അംബിക അധ്യക്ഷയായി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, സിനിമാ താരം അനുമോൾ എന്നിവർ മുഖ്യാതിഥികളായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

