
ബിജെപി കോൺഗ്രസ് സഖ്യത്തിൽ കോൺഗ്രസ് വിമതൻ പഞ്ചായത്ത് പ്രസിഡന്റായ കുമരകത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന്. സിപിഐഎം ലെ രമ്യ ഷിജോയാണ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുെ കോൺഗ്രസും ചേർന്നായിരുന്നു എൽഡിഎഫിനെ പരാജയപ്പെടുത്തിയിരുന്നത്.
എന്നാൽ ആകെ 16 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ ഡി എഫ് എട്ടും യു ഡി എഫില്‍ ഒരു സ്വതന്ത്രൻ ഉള്‍പ്പെടെ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ബി ജെ പിക്ക് മൂന്ന് അംഗങ്ങളും ഉണ്ടായിരുന്നു. ഇവരുടെ പിന്തുണ കൂടി കിട്ടിയതോടെ നറുക്കെടുപ്പിലൂടെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റാകുകയായിരുന്നു.
Also read; കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി
വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി യും, കോൺഗ്രസും മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാൻ ആയില്ല. ബി.ജെ.പി – കോൺഗ്രസ് കൂട്ടുകെട്ടിൽ വിജയിച്ച പ്രസിഡൻ്റ് എ.പി.ഗോപി വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എങ്ങനെയും എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പലയിടങ്ങളിലും ബിജെപിയേയും എസ്ഡിപിയേയും കൂട്ടുപിടിച്ചത്. പലയിടത്തും ഇത് പ്രാദേശിക എതിർപ്പുകൾക്കും വഴിവച്ചിരുന്നു ഇതോടെ കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വെട്ടിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

