‘പ്രചാരണവുമായി മുന്നോട്ടു പോകും, തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറില്ല’; ഭീഷണികൾക്ക് വ‍ഴങ്ങില്ലെന്ന് വ്യക്തമാക്കി അനിത അനീഷ്

Congress Rebel Anitha

തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറില്ലെന്ന് രമ്യ ഹരിദാസിന്റെ അമ്മക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർത്ഥി അനിത അനീഷ്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഡിവിഷനിലെ വിമത സ്ഥാനാർത്ഥിയാണ് അനിത അനീഷ്. രമ്യ ഹരിദാസിന്റെ അമ്മ രാധ ഹരിദാസ് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സ്ഥാനാർത്ഥിയായതെന്നും അനിത കൈരളി ന്യൂസിനോട് പറഞ്ഞു.

നേതൃത്വം ആദ്യം തന്നെയാണ് സ്ഥാനാർത്ഥിയാക്കിയത്. അതുകൊണ്ട് തന്നെ പ്രചാരണവുമായി മുന്നോട്ടു പോകുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഡിവിഷനിലെ വിമത സ്ഥാനാർത്ഥി അനിത അനീഷ് വ്യക്തമാക്കി.

ALSO READ; കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി: DCC പ്രസിഡന്‍റിനെതിരെ തിരിഞ്ഞ് വൈസ് പ്രസിഡന്‍റ്; രാജിക്കത്ത് സമർപ്പിച്ച് ജയിംസ് പന്തമാക്കൽ

കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റായ അനിത, കോൺഗ്രസ് നേതാവ് രമ്യ ഹരിദാസിന്റെ അമ്മ രാധ ഹരിദാസിനെതിരെയാണ് മത്സരിക്കുന്നത്. കുടുംബാധിപത്യത്തിനെതിരെയാണ് മത്സരമെന്ന് അനിത അനീഷ് പറഞ്ഞു. രാധ ഹരിദാസ് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സ്ഥാനാർത്ഥിയായതെന്നും അനിത പറയുന്നു. 48 മണിക്കൂറിനകം പിൻവാങ്ങിയില്ലെങ്കിൽ നടപടിയെന്ന ഡിസിസി പ്രസിഡണ്ടിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും അനിത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News