പേരാമ്പ്രയിൽ യു ഡി എഫ് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ അക്രമം അപലപനീയം: കെ യു ഡബ്‌ള്യു ജെ

KUWJ

കോഴിക്കോട്‌: പേരാമ്പ്രയിൽ യു ഡി എഫ്‌ പ്രതിഷേധ സദസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്‌ത യു ഡി എഫ്‌ പ്രവർത്തകരുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവുമാണ്‌. പരിപാടി ലൈവായി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെയാണ്‌ റിപ്പോർട്ടർ ചാനലിലെ ചീഫ്‌ റിപ്പോർട്ടർ എ കെ അഭിലാഷിനെ ഒരുസംഘം ആളുകൾ മർദിച്ചത്.

റിപ്പോർട്ടർ ചാനലിലെ ചീഫ്‌ റിപ്പോർട്ടർ സാനിയോ മനോമിയെ അസഭ്യം പറയുകയും ബലം പ്രയോഗിച്ച്‌ ഫോൺ പിടിച്ചെടുക്കാനും ശ്രമമുണ്ടായി. ക്യാമറാമാൻ ഷനിൽ കണ്ണൻ, ഡ്രൈവർ സുബിൻ എന്നിവർക്കു നേരെയും കൈയ്യേറ്റമുണ്ടായി.

ALSO READ;‘ഷാഫി പറമ്പിൽ ഈ അക്രമങ്ങൾ ഒക്കെ കാണിച്ചു കൂട്ടിയത് കേരളം ബഹിഷ്കരിച്ച ഒരു എംഎൽഎക്ക് വേണ്ടി’: എസ് കെ സജീഷ്

രാഷ്‌ട്രീയ പാർടികളുടെ പരിപാടി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക്‌ നേരെയുണ്ടാകുന്ന അക്രമം ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. അക്രമത്തിൽ യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത്തരം നിലപാടുകൾ രാഷ്ട്രീയ പാർട്ടികൾ തിരുത്തണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിതും പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News