‘പന്തളത്ത് നടന്നത് മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കയ്യേറ്റ ശ്രമം’: കെ യു ഡബ്ല്യു ജെ

kuwj medical camp

പന്തളത്ത് കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൈരളി ന്യൂസ് റിപ്പോർട്ടർ ഷാജഹാനു നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. വാർത്ത റിപ്പോർട്ടിംഗ് തടസപ്പെടുത്തുവാനുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ നീക്കം മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കയ്യേറ്റമാണ്.

Also read: ഒഴിഞ്ഞ കസേരകൾ സാക്ഷി; പന്തളത്ത് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ യുഡിഎഫ് പ്രമുഖ നേതാക്കളുടെ പ്രസംഗം

ജനങ്ങളെ സത്യം അറിയിക്കുന്നതിനെതിരയുള്ള അസഹിഷ്ണുത ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരക്കാരെ നിയന്ത്രിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം. കുറ്റക്കാർക്കെതിരെ പൊലീസ് കേസ്സെടുക്കണമെന്ന് പത്രപ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

The Kerala Press Workers Union State Committee strongly protested against the attempted assault on Kairali News reporter Shahjahan while he was reporting on a faith protection rally organized by the Congress in Pandalam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News