
പാലക്കാട് കുത്തനൂരിൽ രമേശ് ചെന്നിത്തലയോട് രാഹുൽ മാങ്കൂട്ടത്തിലെ ക്കുറിച്ചുള്ള ചോദ്യം ചോദിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നു. മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല ഹാളിലേക്ക് മടങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ വളഞ്ഞത്.
ആവശ്യമുള്ള ചോദ്യം ചോദിച്ചാൽ മതി, പണം വാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്. ചോദ്യം ചോദിക്കുമ്പോൾ തന്നെ പ്രവർത്തകർ ബഹളം തുടങ്ങിയിരുന്നു. ബഹളത്തിനിടയിൽ സംസാരം നിർത്തി ചെന്നിത്തല മടങ്ങിയതോടെയായിരുന്നു അക്രമം.
ALSO READ: ‘രാഹുലിനെ കുറിച്ച് ചോദിക്കേണ്ട’; കൈരളി റിപ്പോർട്ടറെ കയ്യേറ്റം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
കൈരളി റിപ്പോർട്ടർ സച്ചിൻ വള്ളിക്കാടിനെ മർദിക്കാൻ ശ്രമമുണ്ടായി. മാതൃഭൂമി റിപ്പോർട്ടർ ഗോകുൽ വി എസ്, ജനം ടിവി റിപ്പോർട്ടർ അരുൺ ആലത്തൂർ, ന്യൂസ് മലയാളം റിപ്പോർട്ടർ അജിത് ബാബു, മനോരമ റിപ്പോർട്ടർ ഷഫീഖ് ഇളയേടത്ത്, മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മൽ എന്നിവരെയും പിടിച്ചുതള്ളി. മാധ്യമപ്രവർത്തകർക്കെതിരായി നടത്തുന്ന ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

