
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. ചെമ്പഴന്തി വെഞ്ചാവോട് ശ്രീനഗർ ശ്രീഭവനിൽ ആയിരുന്നു താമസം.
ഭർത്താവ് പരേതനായ ഗൗതമദാസ്. മക്കൾ: മോഹൻദാസ്, (റിട്ടയേര്‍ഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ), ചെമ്പഴന്തി ജി ശശി, (എസ് എൻ ഡി പി യോഗം സയറക്ടർ ബോർഡ് അംഗം, എസ് എൻ ട്രസ്റ്റ് അംഗം).
മരുമക്കൾ: കെ. പ്രേമ, റിട്ടയേർഡ് (ട്രാവൻകൂർ ടൈറ്റാനിയം) എസ്.അജിത (റിട്ടയേർഡ് എസ്. എൻ ജി എച്ച് എസ് എസ്). സംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

