
സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 08 വരെ ഓൺ ലൈൻ ആയി അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാർഡ് , ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി.മരപ്പണി ,കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ആഭരണ നിർമ്മാണം , ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി ),മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ ( മരുന്ന് നിർമ്മാണ തൊഴിലാളി,ഓയിൽ മിൽ തൊഴിലാളി,ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മൽസ്യ ബന്ധന വില്പന തൊഴിലാളികൾ, ഐ റ്റി ,ബാർബർ ബ്യുട്ടീഷ്യൻ, പാചക തൊഴിലാളി എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം.
ALSO READ: കോർപ്പറേറ്റ് താൽപര്യങ്ങളാണ് ലേബർ കോഡ് സംരക്ഷിക്കുന്നത്: മന്ത്രി വി.ശിവൻകുട്ടി
https://lc.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ ‘തൊഴിലാളി ശ്രേഷ്ഠ’ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ലേബർ കമീഷണറുടെ കാര്യാലയം വികാസ് ഭവൻ, തിരുവനന്തപുരം. 695033 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471 2783908

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

