കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

LDF Announces Complete List of Candidates for Kottayam District Panchayat Divisions

കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് എൽഡിഎഫ്.

ജില്ലയിലെ 23 ഡിവിഷനുകളിലായി സി.പി.ഐ എം, കേരളാ കോൺഗ്രസ് – എം, സി.പി.ഐ എന്നീ കക്ഷികളാണ് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ മത്സരിക്കുന്നത്. എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് നേതാക്കൾ വ്യക്തമാക്കി.

ALSO READ: ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആത്മഹത്യകൾക്ക് പിന്നിലെ നേതൃത്വത്തിൻ്റെ പങ്ക് പുറത്തുകൊണ്ടുവരണം; ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സദസ്സുകൾക്ക് തുടക്കമായി

പാമ്പാടി, മുണ്ടക്കയം,പുതുപ്പള്ളി,കുറിച്ചി ഉൾപ്പെടെ ഒമ്പത് ഡിവിഷനുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളി,കുറവിലങ്ങാട്,കിടങ്ങൂർ,അതിരമ്പുഴ തുടങ്ങി ഒൻപത് ഇടത്ത് കേരളാ കോൺഗ്രസ് എം മത്സരിക്കും. സി. പി. ഐ നാലിടത്തും, അയർക്കുന്നത് പൊതു സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. അതേ സമയം തർക്കങ്ങൾ തുടരുന്നതിനാൽ യു ഡി എഫിന് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുവാൻ കഴിഞ്ഞിട്ടില്ല.

ALSO READ: എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തി സി കൃഷ്ണകുമാർ പക്ഷം; ഭിന്നകൾക്കിടയിൽ പാലക്കാട് നഗരസഭ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

English summary : LDF announces all candidates for Kottayam District Panchayat Division.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News