
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടേയുള്ള നടപടികളില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണന്‍ അഭ്യർത്ഥിച്ചു.
കേന്ദ്രം കേരളത്തോട് ശക്തമായ സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും വിവിധയിനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുക നല്‍കുന്ന കാര്യത്തിലും കടുത്ത അവഗണനയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: കാവുമ്പായി സമരത്തിന് 79 വയസ്; കർഷക കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം
കേന്ദ്ര ഗവണ്‍മെന്റിന്റെ പകപോക്കല്‍ നടപടികളും, തെറ്റായ നയങ്ങളും, അവയെ യു.ഡി.എഫ് അനുകൂലിക്കുന്ന സമീപനവുമെല്ലാം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭ പരിപാടികളാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 12-ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിസഭാംഗങ്ങളും, നിയമസഭാംഗങ്ങളും, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള സത്യാഗ്രഹ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് പുറമെ സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടുന്നതിനും, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൂന്ന് വാഹന പ്രചരണ ജാഥയും സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 16-നാണ് ജാഥകള്‍ അവസാനിക്കുക.
ALSO READ: ‘കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി’ : മന്ത്രി വി. ശിവൻകുട്ടി
കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവിധം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തണമെന്നാണ് എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുള്ളതെന്നും പ്രക്ഷോഭങ്ങളില്‍ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാകണമെന്നും ടി പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

