
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വഞ്ചിയൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു വിജയിച്ചു. വഞ്ചിയൂരില്‍ സിപിഎം പാളയം ഏര്യാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് വഞ്ചിയൂര്‍ ബാബു മത്സരത്തിനിറങ്ങിയത്. 329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജി ഗിരീഷ് കുമാറിനെ പരാജയപ്പെടുത്തിയത്.
അതേസമയം, വഞ്ചിയൂര്‍ ബാബുവിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഔദ്യോഗിക പേര് ജാതി വോട്ടുകൾ വാങ്ങാനുള്ള തന്ത്രമാണെന്നുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തത്. ശങ്കരൻകുട്ടി നായർ എന്ന ഔദ്യോഗിക പേരിനൊപ്പം വഞ്ചിയൂർ ബാബു എന്ന പേര് കൂടി ഉൾപ്പെടുത്തിയാണ് വഞ്ചിയൂർ ബാബുവിൻ്റെ പ്രചാരണം.
ALSO READ: കട്ടപ്പന നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം: യുഡിഎഫ് മുൻ എംഎൽഎ ഇ എം അഗസ്തി പരാജയപ്പെട്ടു
ഔദ്യോഗിക രേഖകളിലെ പേര് ശങ്കരൻകുട്ടി നായർ എന്നായിരുന്നു. ആ പേരിലാണ് ബാലറ്റ് പേപ്പറും ഉണ്ടായിരുന്നത്. ഇത് ജനങ്ങളിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനായാണ് രണ്ടു പേരുകളും ചേർത്തുള്ള പ്രചാരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വസ്തുതയെല്ലാം മറച്ച് വെച്ചാണ് ചില വലതുപക്ഷ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

