
സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡിൽ കൂടി എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സൂഷ്മപരിശോധനയിൽ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത് . കണ്ണൂർ കണ്ണപുരം പഞ്ചായത്ത് 10-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി പ്രേമാ സുരേന്ദ്രൻ എതിരില്ലാതെ ജയിച്ചു. അതേസമയം, കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി എംവി ഷിഗിന എതിരില്ലാതെ തെരഞ്ഞെടുത്തു.
കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സി. വി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുത്തു. കണ്ണൂർ കണ്ണപുരം പഞ്ചായത്തത്‍ മൂന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സജിന കെ വി എതിരില്ലാതെ വിജയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

