
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യു ഡി എഫിന്‍റെ മുന്നേറ്റം. ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചു. അതേസമയം ബി ജെ പി ഭരിച്ച രണ്ട് പഞ്ചായത്തുകൾ അവർക്ക് നഷ്ടമായി. മുത്തോലിയും, പള്ളിക്കത്തോടുമാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. ആകെയുള്ള 23 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 16 സീറ്റുകളിൽ യു ഡി എഫ് വിജയിച്ചു. 6 നഗരസഭകളിൽ പാല ഒഴികെ അഞ്ചിടത്തും യു ഡി എഫിനാണ് മേൽകൈ.
ആർക്കും ഭൂരിപക്ഷം ഇല്ലാത്ത പാലായിൽ സ്വതന്ത്രരായ നാലുപേരെ ആശ്രയിച്ചാവും ഭരണം. ബ്ലോക്ക് പഞ്ചായത്തിലും, പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ മേൽകൈയുണ്ട്. പരാജയം മുന്നണി പരിശോധിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ബി ജെ പിയുടെ കൈയ്യിൽ ഉണ്ടായിരുന്ന മുത്തോലിയും, പള്ളിക്കത്തോടും എൽ ഡി എഫ് പിടിച്ചെടുത്തു.
ALSO READ; പാലക്കാട് ആധിപത്യം നിലനിർത്തി ഇടതുപക്ഷം; ജില്ലാ പഞ്ചായത്ത് എൽഡിഎഫ് തന്നെ ഭരിക്കും
അയ്മനവും, കിടങ്ങൂരും, പൂഞ്ഞാർ തെക്കേക്കര ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽ ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫ് മുന്നണിയുടെ ഭാഗമായി മത്സരിച്ച വെൽഫർ പാർട്ടി ഈരാറ്റുപേട്ടയിൽ രണ്ടും, കാഞ്ഞിരപ്പള്ളിയിൽ ഒരു സീറ്റിലും വിജയിച്ചു. യുഡിഎഫ് ഭരിച്ച കോരുത്തോട് പഞ്ചായത്ത് എൽ ഡി എഫ് പിടിച്ചെടുത്തു. പല പഞ്ചായത്തിലും ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

