
ജോസ് കെ. മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം തുടരും. ഇതിൻ്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹ നേതാക്കളും, കോട്ടയത്തെയും പരിസര നിയോജക മണ്ഡലങ്ങളിലുള്ള സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട പൗരപ്രമുഖരും, തൊഴിലാളികളും, കൃഷിക്കാരും ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളുമായി മുഖാമുഖം പരിപാടി നടത്തും.
തുടർന്ന് പുതുപ്പള്ളി ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവടങ്ങളിലെ സ്വീകരണശേഷം വൈക്കത്ത് ജാഥ സമാപിക്കും. പത്തനംതിട്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് ജാഥ കോട്ടയത്ത് എത്തിയത്. തുടർഭരണം ഉറപ്പിക്കുന്ന സ്വീകരണമാണ് ഒരോ കേന്ദ്രങ്ങളിലും ജാഥയ്ക്ക് ലഭിച്ചതെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ ജോസ് കെ. മാണി ഇന്നലെ പറഞ്ഞിരുന്നു. നാളെ ജാഥ ഇടുക്കിയിൽ പ്രവേശിക്കും.
ALSO READ; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: ഇന്ന് കോഴിക്കോട് പര്യടനം തുടരും; നാളെ മലപ്പുറത്ത്
പ്രളയവും പ്രകൃതി ദുരന്തങ്ങളും തകർത്ത ഇടുക്കി ജില്ലയെ വീണ്ടെടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞു കൊണ്ടാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ജാഥ ക്യാപ്റ്റനും കെ കെ ശൈലജ എംഎൽഎ, പി കെ ബിജു പി പി സുനീർ എംപി, എന്നിവർ ജാഥ അംഗങ്ങളുമായുള്ള വികസന മുന്നേറ്റ ജാഥ ഇടുക്കിയിലേക്ക് എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

