എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: രണ്ടാം ദിനത്തിൽ കണ്ണൂരിലേക്ക്; ആവേശത്തിൽ പ്രവർത്തകർ

ldf march + kasaragod + kannur

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ രണ്ടാം ദിനം കാസർക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്താണ് ആദ്യ സ്വീകരണം. ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. പയ്യന്നൂരിലാണ് ഇന്ന് ജാഥ സമാപിക്കുക.

ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങൾ ജാഥയെ വരവേൽക്കാനെത്തും.സമൂഹത്തിലെ വിവിധ മേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്റർ വിവിധ കേന്ദ്രങ്ങളിൽ സംവദിക്കും.

ALSO READ; എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്

ഇന്നലെയാണ് എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് തുളുനാട്ടിൽ തുടക്കമായത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് ആയിരങ്ങൾ ജാഥയുടെ ഉദ്ഘാടനത്തിൽ ആവേശത്തോടെ അണിനിരന്നിരുന്നു. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണന, നാടിൻ്റെ വികസനം തടസപ്പെടുത്തുന്ന യുഡിഎഫിൻ്റെ കേരള വിരുദ്ധ നിലപാടുകൾ എന്നിവ തുറന്നു കാണിച്ചും എൽഡിഎഫ് സർക്കാരിൻ്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് ജാഥ മുന്നേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News