
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ ഗതാഗത മേഖലയില്‍ വികസന കുതിപ്പ് സമ്മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് ഭരണകാലത്ത് ബി എം ആന്‍സ് ബി സി റോഡുകള്‍ ഒന്നു പോലുമില്ലാത്ത ആറന്മുള മണ്ഡലത്തില്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ആറന്മുള മണ്ഡലത്തിലെ ഗ്രാമീണ റോഡുകളും ബി എം ആന്‍സ് ബി സി നിലവാരത്തിലേക്ക് ഉയര്‍ന്നു. കല്ല് ഇടുന്നതില്‍ അവസാനിക്കുന്നത് അല്ല ഇടതു വികസനം. പദ്ധതികള്‍ നടപ്പാക്കുന്നതാണ് എല്‍ഡിഎഫിന്റെ നയമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. നഗര സൗന്ദര്യവല്‍ക്കരണവും തിരുവല്ല കുമ്പള റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം നടന്നു.
24 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

