
എൽഡിഎഫ് സർക്കാരിന് വേണ്ടത്ര പ്രതിബദ്ധത ജനങ്ങളോടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ 1600 രൂപ മുടക്കമില്ലാതെ കൊടുത്തു. അത് പിന്നീട് രണ്ടായിരമാക്കി വർദ്ധിപ്പിച്ചു. അതും മുടക്കമില്ലാതെ കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഫ് സർക്കാർ ചില്ലി കാശ് വർധിപ്പിച്ചോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുക കൃത്യമായി നൽകുന്നതിന് യുഡിഫ് സർക്കാർ തയ്യാറായോ. സോഷ്യൽ മീഡിയയിൽ വലിയ വ്യാജങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്. കേരളത്തിൽ ഒഴികെ മറ്റെവിടെയുണ്ട് ഈ പെൻഷൻ വർദ്ധനവുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്തമാണ് ആയതെന്നും ദാരിദ്ര്യമുക്തമായെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തി. ചില മാധ്യമങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിച്ചു. നാടിനെ മറ്റൊരു അവസ്ഥയിലേക്ക് എത്തിക്കാനാകുമോ എന്നതാണ് വ്യാജ നിർമിതിയിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ചില കക്ഷികൾ മതവികാരം ഉയർത്തുന്നുണ്ടെന്നും എന്നാൽ കേരളത്തില്‍ എല്ലാ അനൂകൂല്യങ്ങളും എല്ലാവരും ഒരേപോലെ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഒരു മത വിഭാഗത്തിനോ ഒരു ജാതി വിഭാഗത്തിനോ ഉള്ളതല്ല. എല്ലാ ആളുകൾക്കും ഒരേ പോലെ അനൂകൂല്യങ്ങൾ അനുഭവിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

