‘2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ 98% കാര്യങ്ങളും നടപ്പിലാക്കി’; ജോസ് കെ മാണി

jose-k-mani-ldf

2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ 98% കാര്യങ്ങളും നടപ്പാക്കിയെന്ന് ജോസ് കെ മാണി. പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. 2021ലും ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിൽ കണ്ട് സ്വീകരിക്കുകയും ചരിത്രത്തിൽ ആദ്യമായി തുടര്‍ ഭരണം ലഭിച്ചു. രണ്ടാം ഇടതുപക്ഷ സർക്കാരും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

2016ലും മുഖ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളെ നേരിട്ട് കണ്ട് അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു. പ്രതിപക്ഷം വികസന പദ്ധതികളിൽ ഒന്നും സഹകരിച്ചിരുന്നില്ല. സഹകരിച്ചില്ല എന്നു മാത്രമല്ല തടസ്സപ്പെടുത്താൻ അവർ പഠനം നടത്തുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സമരം നടത്തി. രാജ്യത്ത് ആദ്യമായാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ പോയി സമരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.ർ

ALSO READ: ‘വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി, യുഡിഎഫ് ജാഥയുടെ തുടക്കം വർഗീയ ശക്തികളെ വെള്ള പൂശികൊണ്ട്’; എം വി ഗോവിന്ദൻ മാസ്റ്റര്‍

ജനങ്ങൾക്ക് വേണ്ടി നടത്തിയ സമരത്തിൽ കോൺഗ്രസും യുഡിഎഫും സഹകരിച്ചിരുന്നില്ല. തമിഴ്നാടിന്റെ ആവശ്യത്തിനായി രാഷ്ട്രീയം മറന്ന് തമിഴ്നാട്ടിലെ എംപിമാർ പാർലമെൻറിൽ ഒന്നിക്കുന്നുണ്ട്. ഭരണം കൈക്കലാക്കാൻ വർഗീയകക്ഷികളെ പ്രതിപക്ഷം കൂട്ടുപിടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ചേർത്തുപിടിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഒരു തെരഞ്ഞെടുപ്പിന്റെ ആവർത്തനമല്ല മറ്റൊരു തെരഞ്ഞെടുപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അനുസരിച്ചല്ല നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News