‘എൽഡിഎഫ് സർക്കാർ കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി മാറ്റി’; ആക്കുളം- ചേറ്റുവ ജലപാത യാഥാർഥ്യമായതിനെക്കുറിച്ച് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്കുളം- ചേറ്റുവ ജലപാത യാഥാര്‍ഥ്യമായിതിന് പിന്നാലെയാണ് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളിലും ടൂറിസത്തിലും ഒരു വലിയ കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വെസ്റ്റ് കോസ്റ്റ് കനാലിന്റെ നിരവധി പ്രധാന പദ്ധതികൾ പൊതുജനങ്ങൾക്ക് ക‍ഴിഞ്ഞ ദിവസം സമർപ്പിച്ചു. ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിന്റെ പുനരുജ്ജീവനം മുതൽ ആക്കുളം-ചേറ്റുവ ജലപാതയുടെ വികസനം വരെ, എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി മാറ്റി. കോവളം മുതൽ ബേക്കൽ വരെയുള്ള 10 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട്, ഒരു സുസ്ഥിര മൾട്ടി-മോഡൽ ലോജിസ്റ്റിക്സും ടൂറിസം ഇടനാഴിയും സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നൽകുന്നത് പരിഗണനയിൽ’: മന്ത്രി വി ശിവൻകുട്ടി

ക‍ഴിഞ്ഞ ദിവസം ആക്കുളം- ചേറ്റുവ ജലപാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് ബോട്ട് യാത്രയും നടത്തിയിരുന്നു. യാത്രകൾക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്‌ 280 കിലോമീറ്റർ നീളമുള്ള ഈ ജലപാത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News