
മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ല എല്‍ഡിഎഫ് വളർന്നതെന്നും പ്രകടനപത്രികയിലെ എല്ലാകാര്യങ്ങളും നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി. നടപ്പാക്കിയിട്ടില്ലെങ്കില്‍ പ്രതിപക്ഷം പറയട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചാനൽ ചർച്ച കൊണ്ടല്ല സി പി ഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ലല്ലോ എൽഡിഎഫ് വളർന്നത്. നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏൽപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ ചർച്ചകൾ വഴിയുള്ള പ്രതിരോധമല്ല, മറിച്ച് ജനകീയമായ അടിത്തറയാണ് പാർട്ടിയുടെ കരുത്ത്. വരുന്ന തെരഞ്ഞെടുപ്പിനെ വലിയ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് എൽഡിഎഫ് നേരിടുന്നത്. കേന്ദ്ര ഗവൺമെന്റ് സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസരങ്ങളിൽ പോലും കേരളത്തിലെ ജനങ്ങളെ അത് ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

