
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി അധികാരത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതല ഏറ്റെടുത്തു. 13ന് എതിരെ 15 വോട്ടുകൾക്കാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പ്രിയദർശിനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ ആഗ്നസ് റാണിയായിരുന്നു എതിർ സ്ഥാനാർത്ഥി.
തുടർച്ചയായാണ് ഇടതുമുന്നണി പഞ്ചായത്തിൽ ഭരണം നിലനിർത്തുന്നത്. കല്ലമ്പലം ഡിവിഷനില്‍ നിന്ന് വിജയിച്ചാണ് വി പ്രിയദര്‍ശിനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവുമായ പ്രിയദർശിനി രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ചുമതല കൈമാറി. ജില്ലാ കളക്ടർ അനുകുമാരി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, സിപിഐഎം നേതാവ് ആനാവൂർ നാഗപ്പൻ തുടങ്ങിയവർ പുതിയ സാരഥികൾക്ക് ആശംസകൾ നേർന്നു.
ALSO READ: യുഡിഎഫിൽ പ്രസിഡന്റാകാൻ ആളില്ല, പങ്കെടുക്കാതെ അംഗങ്ങൾ; എരുമേലി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
ജനങ്ങളുടെയും എൽഡിഎഫിന്റെയും വിശ്വാസ്യത കാത്തുസൂക്ഷിച്ച് നൂതന ആശയങ്ങളുമായി മുന്നോട്ടുപോകുമെന്ന് ചുമലത ഏറ്റതിന് പിന്നാലെ പ്രിയദർശിനി കൈരളി ന്യൂസിനോട് പറഞ്ഞു. ജലക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കും എന്നും പ്രിയദർശിനി പറഞ്ഞു. അതേസമയം ബി പി മുരളിയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13ന് എതിരെ 15 വോട്ടുകൾക്കാണ് ബിപി മുരളിയുടെ വിജയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

