എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

ldf meeting

എൽഡിഎഫിന്‍റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും മുന്നണി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ ജാഥകളുടെ കാര്യത്തിലും ഇന്ന് യോഗം തീരുമാനമെടുക്കും.

കേന്ദ്രം കേരളത്തോട് തുടരുന്ന അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് ആരംഭിക്കാനിരിക്കുന്ന സമരപരമ്പരകളാണ് യോഗത്തിന്‍റെ മറ്റൊരു അജണ്ട. ഇതിന്‍റെ ആദ്യപടിയായി ഈ മാസം 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംപി, എംഎല്‍എമാർ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉപവസിക്കും.

ALSO READ; ‘പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നത്’; മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രത്തിന്‍റെ പ്രതികാര നടപടികൾക്കെതിരെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സമര പരിപാടികള്‍ സംഘടിപ്പിക്കേണ്ട പദ്ധതിക്കും യോഗം രൂപം നല്‍കും. ‘മിഷൻ 110’ വിജയകരമായി നടപ്പിലാക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സജീവമാക്കും. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ 50 ദിവസത്തെ കര്‍മ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News