തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എറണാകുളത്തെ എൽഡിഎഫ്‌ സ്ഥാനാർഥികൾ

LDF ERANAKULAM

എറണാകുളം തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എൽഡിഎഫ്‌ സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്തിലേക്കും തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർത്ഥികളും തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ 48 സ്ഥാനാർത്ഥികളുമാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. മന്ത്രി പി.രാജീവ് , സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ സ്ഥാനാർത്ഥികളെ ഷാളണിയിച്ച് ആശംസകൾ നേർന്നു. തുടർന്ന് പ്രകടനവുമായാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും കാക്കനാട് കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പണത്തിനെത്തിയത്.

ALSO READ: കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പം

കൊച്ചി കോർപറേഷൻ എൽഡിഎഫ്‌ സ്ഥാനാർഥികളും നിശ്‌ചിത കേന്ദ്രങ്ങളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്.

English summary : LDF candidates contesting for the Ernakulam District Panchayat and Thrikkakara Municipality gave nomination and intensify local poll campaign activities.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News