
LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ, വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടേയ്ക്ക് എത്തുന്നു. ഉച്ച കഴിഞ്ഞ് ജില്ലാ അതിർത്തിയായ അടിവാരത്ത് ജാഥയെ വരവേൽക്കും. തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് ജാഥാ സ്വീകരണം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയാണ് വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടേക്കെത്തുന്നത്. രണ്ടാം ദിവസം കൽപ്പറ്റയിൽ ജാഥയ്ക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.
കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഹേളിച്ചതായും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേന്ദ്ര അവഗണനയിലൂടെ കേരളത്തെ തകർക്കാനാവില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ALSO READ; ‘ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ല’; വെള്ളപൂശി വീണ്ടും വി ഡി സതീശൻ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന രണ്ടര ലക്ഷം കോടി രൂപ കേന്ദ്രം നൽകിയിട്ടില്ല. എന്നിരുന്നാലും, മുഖ്യമന്ത്രിയുടെയും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെയും നേതൃത്വത്തിലുള്ള ഫലപ്രദമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെ കേരളം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും ലോകത്തിന് മുന്നിൽ കേരളത്തെ ഒരു മാതൃകാ നാടായി എൽഡിഎഫ് ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജാഥാ അംഗങ്ങളായ പി സന്തോഷ് കുമാർ എം പി, മനയത്ത് ചന്ദ്രൻ, പി എം സുരേഷ്ബാബു എന്നിവർ കൽപ്പറ്റയിൽ സംസാരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് ജില്ലയിലാണ് ജാഥാ പര്യടനം. ജില്ലാ അതിർത്തിയായ അടിവാരത്ത് ജാഥയെ വരവേൽക്കും. മുക്കം, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് സ്വീകരണം. നാല് ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിൽ ജാഥ പര്യടനം നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

