
എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു. സ്വതന്ത്ര്യമൈതാനിയിൽ വെച്ച് നടന്ന ചടങ്ങിൽ ജനകീയ ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുൾപ്പെടെയുള്ളവർ സമഗ്ര വികസന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രിക പ്രകാശനത്തിൽ അണിചേർന്നു.
Also read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; അതിജീവിതയുടെ മൊഴി എടുത്ത് അന്വേഷണ സംഘം
നഗരസഭാ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളും വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അമ്മിണി അമ്മ, കുങ്കൻ, റജീന, നിധീഷ് സോമൻ, പ്രൊഫ ബാലഗോപാലൻ, എം വി മത്തായി, അയ്യപ്പൻ, മത്യൂസ് നൂറന്നാൽ തുടങ്ങിയവരും ഒരുമിച്ചാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച് കെ ജെ ദേവസ്യ, കെ കെ ഹംസ,ലിജോ ജോണി, ബത്തേരി നഗരസഭ ചെയർമ്മാൻ ടി കെ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
english summary : LDF Sultan Bathery Municipality released its manifesto. Representatives from various parties, including KJ Devasya, KK Hamsa, Lijo Johny, Bathery Municipality Chairman TK Ramesh, and others, participated.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

