
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജില്ലാപഞ്ചായത്തും മുന്‍സിപ്പാലിറ്റികളും ഇടതുമുന്നണി നിലനിര്‍ത്തി. പഞ്ചായത്തുകളിലും ഇടതിനാണ് മുന്‍തൂക്കം. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കഴിഞ്ഞ തവണത്തെ വിജയം അതുപോലെ ആവര്‍ത്തിച്ചില്ലെങ്കിലും തലസ്ഥാന ജില്ലാ പഞ്ചായത്തിന് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫിന് പതിനഞ്ചും യുഡിഎഫിന് 13 ആണ് കക്ഷി നില.
ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റിയിലും ഇടതുതന്നെയാണ് വിജയം. വര്‍ക്കല,ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റികര നഗരസഭകളില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. നെടുങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ 42-ല്‍ 29 നേടി വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്.
ALSO READ; കോഴിക്കോട് കോർപ്പറേഷൻ ഇടതിന് തന്നെ: ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്
എന്നാല്‍ ആകെയുള്ള 11 ബ്ലോക്കു പഞ്ചായത്തുകളില്‍ 6 ഇടത്ത് യുഡിഎഫിനാണ് വിജയം. 5 ബ്ലോക്കു പഞ്ചായത്തുകളാണ് എല്‍ഡിഎഫിന് നേടാനായത്. ഗ്രാമപഞ്ചായത്തുകളുടെ കണക്കില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. ആകെ 73 ഗ്രാമപഞ്ചായത്തില്‍ 36 എല്‍ഡിഎഫും, 25 യുഡിഎഫും നേടി. എന്‍ഡിഎ 6 പഞ്ചായത്തില്‍ ഭരണം സ്വന്തമാക്കി. എന്നാല്‍ അവരുടെ കൈവശം ഉണ്ടായിരുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനിലെ 101 വാര്‍ഡുകളില്‍ നൂറിടത്തേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് ആവശ്യമായിരിക്കെ എന്‍ഡിഎ 50 സീറ്റ് നേടി. എല്‍ഡിഎഫ് 29ഉം യുഡിഎഫ് 19ഉം സീറ്റ് നേടി. രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു. ബിജെപി വിജയിച്ച ഭൂരിപക്ഷം വാര്‍ഡുകളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. മാത്രമല്ല, വോട്ടിലും വലിയ കുറവുണ്ടായി. കോണ്‍ഗ്രസ് ജയിച്ച വാര്‍ഡുകളില്‍ സമാനമായി ബിജെപിയും മൂന്നാമതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

