
പാലക്കാട് ജില്ലയിൽ ഇടതുപക്ഷ ആധിപത്യം തകർന്നില്ല. ജില്ലാപഞ്ചായത്തിൽ 19 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 12 സീറ്റ് നേടി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിനാണ് മേൽക്കൈ. ഇത്തവണയും പാലക്കാട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷം തന്നെ ഭരിക്കും. 31 ഡിവിഷനുകളിൽ 19 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ 12 സീറ്റിൽ യുഡിഎഫും വിജയിച്ചു. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്ത് എൽഡിഎഫ് നേടിയപ്പോൾ മൂന്നിടത്ത് യുഡിഎഫും നേടി. 16 ഡിവിഷനുള്ള തൃത്താലയിൽ എൽഡിഎഫും യുഡിഎഫും 8 സീറ്റുകൾ വീതം നേടി സമനിലയിലാണ്.
88 ഗ്രാമ പഞ്ചായത്തുകളിൽ 46 എണ്ണം എൽഡിഎഫ് പിടിച്ചപ്പോൾ 31 ഇടത്ത് യുഡിഎഫാണ്. രണ്ട് പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചു. 9 പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സമനിലയാണ്. ഷൊർണ്ണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി നഗരസഭകൾ ഇടതുപക്ഷം നിലനിർത്തി. മണ്ണാർക്കാട്, പട്ടാമ്പി, ചിറ്റൂർതത്തമംഗലം നഗരസഭകളിൽ യുഡിഎഫ് വിജയിച്ചു.
ALSO READ; ‘തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപ്രകടനം’: കോർപറേഷനിലെ വിജയത്തിൽ ബിജെപിയെ പുകഴ്ത്തി ശശി തരൂർ
പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചില്ല. ബിജെപി 25 സീറ്റിൽ വിജയിച്ചപ്പോൾ യുഡിഎഫ് 18 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് വിജയിച്ചത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഇടതുപക്ഷത്തിന്‍റെ അടിത്തറ തകർന്നിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

