
ആവേശക്കടലായി എൽഡിഎഫിന്‍റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ തലസ്ഥാന ജില്ലയിൽ പര്യടനം തുടരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽ നിന്ന് ആരംഭിച്ച ജാഥ അരുവിക്കര മണ്ഡലത്തിൽ ഇന്നത്തെ പര്യടനം പൂർത്തിയാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ ഒഴുകി എത്തിയത്. കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ജാഥ അംഗങ്ങൾ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു.
രാവിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സംഘടിപ്പിച്ച സംവാദത്തിൽ വിവിധ മേഖലകളിൽ നിന്ന് നിരവധി പേരാണ് പങ്കെടുത്തത്. വാമനപുരം മണ്ഡലത്തിൽ കല്ലറയിൽ ആയിരുന്നു പൊതുയോഗം. കടുത്ത ചൂടിലും ആയിരങ്ങൾ യോഗത്തിന് ഒഴുകിയെത്തിയിരുന്നു. ബാലസംഘം കുട്ടികളുടെ ഫ്ലാഷ് മോബും അടക്കമുള്ള വിവിധ കലാപരിപാടികളോടെയാണ് ജാഥയെ വരവേറ്റത്.
നെടുമങ്ങാട് മണ്ഡലത്തിലും ജാഥയെ സ്വീകരിക്കാൻ ആയിരങ്ങൾ കാത്തുനിന്നു. തുടർന്ന് അരുവിക്കര മണ്ഡലത്തിലെ ആര്യനാട് എത്തിയ ജാഥയ്ക്ക് രാത്രിയും ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. അരുവിക്കര മണ്ഡലത്തിലെ സ്വീകരണത്തോടെ ജാഥയുടെ ഇന്നത്തെ പര്യടനം പൂർത്തിയായിട്ടുണ്ട്. നാളെ കാട്ടാക്കടയിൽ നിന്ന് ആരംഭിച്ച് കോവളം മണ്ഡലത്തിൽ ജാഥ സമാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

