എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്

ldf march

എസ് ഐ ആറിലെ അപാകതകൾ പൂർണമായും പരിഹരിക്കുക എന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് മാർച്ച് നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും വിവിധ ജില്ലകളിലെ ഇലക്ഷന്‍ ഓഫീസുകളിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ നടക്കും.

എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കുക, അനധികൃതമായ വോട്ടുചേർക്കലുകൾ തടയുക, അർഹരായ മുഴുവൻ പേരെയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്.

ALSO READ; കടലോളം പ്രതീക്ഷിച്ച കേരളത്തിന് ലഭിച്ചത് കടലാമ മാത്രം ; സാധാരണക്കാരോട് മുഖംതിരിച്ച കേന്ദ്രബജറ്റിനെ വിമർശിച്ച് തോമസ് ഐസക്ക്

സുതാര്യമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് പകരം വ്യാപകമായി വ്യാജവോട്ടുകളാണ് ചേർക്കപ്പെട്ടത്. കേന്ദ്രസർക്കാർ ഇലക്ഷൻ കമ്മീഷനെ ചട്ടുകമാക്കി ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ കേരളത്തിലെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

എസ് ഐ ആറുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി അപാകതകളും ക്രമക്കേടുകളുമാണ് ഉണ്ടായിട്ടുള്ളത്. വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ് ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. എസ്‌ ഐ ആര്‍ പൗരത്വ രജിസ്‌ട്രര്‍ വളഞ്ഞ വഴിയിലൂടെ തയ്യാറാക്കാനുള്ള ഗൂഢ പദ്ധതിയാണെന്ന്‌ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. തിരുവനന്തപുരത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കാണ് മാർച്ച്‌ നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News