എൽഡിഎഫ് തെക്കൻ മേഖലാജാഥ പര്യടനത്തിന് എത്തിയത് പതിനായിരങ്ങൾ

ldf thekkan mekhala jadha

എൽഡിഎഫിന്റെ തെക്കൻ മേഖലാജാഥയുടെ ആദ്യ പര്യടനത്തിന് തൃശൂർ വടക്കാഞ്ചേരിയിൽ വൻ സ്വീകരണം. ക്യാപ്റ്റൻ ബിനോയ് വിശ്വവും, ജാഥ മാനേജരായ എം. സ്വരാജും നയിക്കുന്ന ജാഥ നഗരവീഥികൾ കീഴടക്കി. പതിനായിരത്തിലധികം ജനങ്ങളാണ് തെക്കൻ മേഖലാ ജാതഥയുടെ ആദ്യപര്യടനത്തിന് എത്തിച്ചേർന്നത്. പാർട്ടി പ്രവർത്തകരും സാധാരണക്കാരായ ജനങ്ങളും മറ്റ് സംഘടനാ നേതാക്കളും അണിനിരന്നുകൊണ്ടുള്ള ജാഥ നഗരവീഥികൾ കീഴടക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥക്ക് വിവിധ നിയോജകമണ്ഡലങ്ങളിൽ വലിയ സ്വീകരണമാണ് ഒരുക്കുന്നത്.. സർക്കാരിന്റെ വികസന നേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതോടൊപ്പം, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളും ഒരോ സ്വീകരണ വേദിയിലും ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്തും.

Also read; ആവേശത്തിരയിൽ എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്നു

നാളെ രാവിലെ 10 മണിക്ക് വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം തേക്കിൻകാട് മൈതാനത്ത് സമീപിക്കും.. വെള്ളിയാഴ്ച രാവിലെ പുതുക്കാട് ആരംഭിക്കുന്ന ജാഥ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിലൂടെ ചാലക്കുടിയിൽ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News