
വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ ഗുരുതരമായ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 2-ന് തിരുവനന്തപുരത്ത് ചീഫ് ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസുകളിലേക്കും എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
എസ്.ഐ.ആര്‍ നടപടികള്‍ പൗരത്വ രജിസ്‌ട്രര്‍ നടപ്പാക്കുന്നതിനുള്ള വളഞ്ഞ വഴിയാണെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നുവെന്നും, അതിനെ ശരിവെക്കുന്ന തരത്തിലാണ് കേരളത്തിലെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 24 ലക്ഷം പേരെ നീക്കം ചെയ്തതായും, 19.32 ലക്ഷം വോട്ടര്‍മാരോട് പൗരത്വം പരിശോധിക്കുന്നതിന്റെ പേരില്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് ലോകസഭാ തെരഞ്ഞെടുപ്പുകളിലും നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവരടക്കമുള്ളവര്‍ക്ക് പോലും രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയതായും, നോട്ടീസ് ലഭിച്ചവരുടെ ഹിയറിംഗ് പോലും പൂര്‍ണമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം വോട്ടര്‍മാരുടെ മാതാപിതാക്കളുടെ രേഖകളും ആവശ്യപ്പെടുന്ന സാഹചര്യം പലര്‍ക്കും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതുവഴി അര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും ആരോപണം ഉന്നയിച്ചു.
Also read : കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റി വന്ന ആന ഓട്ടോ തൊഴിലാളിയെ ആക്രമിച്ചു
അതേസമയം, ആവശ്യമായ പരിശോധനകളില്ലാതെ അനര്‍ഹര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അവസരം ലഭിക്കുന്നുവെന്നും, ഇലക്ഷന്‍ കമ്മീഷന്റെ സോഫ്‌റ്റ്‌വെയറും സിസ്റ്റവും ഗുരുതര അപാകതകള്‍ നിറഞ്ഞതാണെന്നതിനെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുടെ പേരുകള്‍ ‘സക്‌സസ്‌ഫുള്‍’ ആയി കാണിക്കുന്നതടക്കമുള്ള ഗുരുതര സാങ്കേതിക പിശകുകളും ഉണ്ടാകുന്നതായി എല്‍ ഡി എഫ് ആരോപിച്ചു. ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വോട്ട് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകളില്ലാതെയും അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി.
Also read : ആശമാർക്ക് ആശ്വാസമായി; ഓണറേറിയം വർദ്ധനവിൽ LDF സർക്കാരിന് നന്ദി അറിയിച്ച് ആശ പ്രവർത്തകർ
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് നിരവധി അപേക്ഷകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ പലിടങ്ങളിലും ലംഘിക്കപ്പെടുന്നുണ്ടെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. പല അസംബ്ലി മണ്ഡലം രജിസ്‌ട്രേഷന്‍ ഓഫീസുകളും അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് അപാകതകള്‍ നിറഞ്ഞ വോട്ടര്‍ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതിന് ശേഷം കുറഞ്ഞത് രണ്ട് ആഴ്ചത്തെ പരാതിക്കാലാവധി അനുവദിക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെടുന്നതെന്ന് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. പരാതി പരിശോധിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ പൂര്‍ണമായും സുതാര്യമായിരിക്കേണ്ട നടപടിയാണെന്നും, രഹസ്യമായോ സ്വകാര്യമായോ നടത്തേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റ വോട്ടര്‍ പട്ടികയില്ലാതെ തെരഞ്ഞെടുപ്പ് നടന്നാല്‍ അത് നീതിപൂര്‍വ്വമാകില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഫെബ്രുവരി 2-ന് നടക്കുന്ന എല്‍ ഡി എഫ് പ്രക്ഷോഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് ടി പി രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

