
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. കാസർകോട് നിന്നും ഫെബ്രുവരി ഒന്നിന് തുടങ്ങിയ ജാഥയാണ് ഇന്ന് പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ സമാപിക്കുന്നത്. ഇന്ന് രാവിലെ ചിറ്റൂരിലെ കൊഴിഞ്ഞാൻമ്പാറയിലാണ് ആദ്യസ്വീകരണം.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നെന്മാറയിലും 4 ന് ആലത്തൂരിലെയും സ്വീകരണത്തിനുശേഷം അഞ്ചുമണിക്ക് തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ ജാഥ സമാപിക്കും. ഇന്ന് രാവിലെ പാലക്കാട് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച തെക്കൻ മേഖല ജാഥയും കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി നയിച്ച മധ്യമേഖലാ ജാഥയും കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ചിരുന്നു.
Also read: കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിന് നാളെ സമാപനം; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ പറഞ്ഞായിരുന്നു എൽഡിഎഫിൻ്റെ ജാഥകൾ. വിലയ ജനപങ്കാളിത്തത്തോടുള്ള സ്വീകരണങ്ങളായിരുന്നു ജാഥയ്ക്ക് എല്ലാ സ്ഥലങ്ങളിലും ലഭിച്ചു കൊണ്ടിരുന്നത്. ജനങ്ങൾ ഇടതുപക്ഷത്തെ നെഞ്ചേറ്റിയതിൻ്റെ സൂചനകളാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

