
സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ഉജ്വല വരവേൽപ്പ്. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. പഴയങ്ങാടി,തളിപ്പറമ്പ,ശ്രീകണ്ഠപുരം,ഇരിട്ടി എന്നിവിടങ്ങളിലായിരുന്നു ജാഥാ സ്വീകരണം. കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിക്കുന്നത്.
കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ ലീഡറെ ആനയിച്ചുള്ള ഘോഷയാത്രയിലും തുടർന്ന് സ്വീകരണയോഗത്തിലും വൻജനാവലി അണിനിരന്നു. ദേശീയ പാതയും മലയോര ഹൈവേയും ഗെയിൽ പൈപ്പ്ലൈനും കുട്ടികൾക്ക് പാഠപുസ്‌തകവും ഒന്നുമില്ലാത്ത പഴയ കേരളത്തെ വീണ്ടെടുക്കുമെന്നാണോ യുഡിഎഫ് പറയുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. എംവി ഗോവിന്ദൻ മാസ്റ്ററുടെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ വികസനമുന്നേറ്റ ജാഥ ജനമുന്നേറ്റമായി മാറി.രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ പിതാവ് രാജേന്ദ്രൻ ഗോവിന്ദൻ മാസ്റ്ററെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
Also read : “സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം മാതൃകയാണ്”: മന്ത്രി വീണാ ജോർജ്
ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്oപുരത്ത് ജാഥയെ വരവേൽക്കാൻ മലയോര ജനത ഒന്നാകെ ഒഴുകിയെത്തി. പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിലായിരുന്നു ചൊവ്വാഴ്ചത്തെ ജാഥാസമാപനം.മലയോര കർഷകർ ആവേശോജ്വല വരവേൽപ്പാണ് ജാഥയ്ക്ക് നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

